
ലണ്ടന്‍: കഴിഞ്ഞയാഴ്ച കാറകടത്തില്‍ മരിച്ച ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് താരം ഡിയോഗോ ജോട്ടയ്ക്ക് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ്. ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ദിനം ജെയ്മി സ്മിത്തിനെ പുറത്താക്കിയ ശേഷമായിരുന്നു സിറാജിന്റെ ആദരം. ഓവറില്‍ സ്മിത്തിനെ പുറത്താക്കിയ ശേഷം ആകാശത്തേക്ക് നോക്കിയ സിറാജ് കൈകൊണ്ട് ജോട്ടയുടെ ജേഴ്സി നമ്പറായ 20 എന്ന ആംഗ്യം കാണിക്കുകയായിരുന്നു. ലിവര്‍പൂളില്‍ ജോട്ടയുടെ ജേഴ്സി നമ്പര്‍ 20 ആയിരുന്നു.
ജോട്ടയ്ക്ക് ക്രിക്കറ്റ് മത്സരത്തിനിടെ ആദരം അര്‍പ്പിച്ച സിറാജിന്റെ ചിത്രം ഇംഗ്ലീഷ് പ്രീമിയര്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചു. ജൂലൈ മൂന്നിന് സ്പെയ്നിലെ സമോറ നഗരത്തില്‍ നടന്ന കാറപകടത്തിലാണ് ജോട്ടയും സഹോദരനും മരണപ്പെട്ടത്.
ലംബോര്‍ഗിനിയായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിന്റെ കാറിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയും വാഹനത്തിന് തീപിടിക്കുകയുമായിരുന്നു. കഴിഞ്ഞ മാസമായിരുന്നു ദീര്‍ഘകാല പങ്കാളിയായ റൂത് കാര്‍ഡോസോയെ ജോട്ട വിവാഹം കഴിച്ചത്.
2020ലാണ് ജോട്ട ലിവര്‍പൂളിന്റെ ഭാഗമാകുന്നത്. പ്രീമിയര്‍ ലീഗിലും മറ്റ് ടൂര്‍ണമെന്റുകളിലുമായി 182 മത്സരങ്ങളാണ് ജോട്ട ലിവര്‍പൂളിനായി കളത്തിലെത്തിയത്. 65 ഗോളും 22 അസിസ്റ്റുകളും നേടി. പാക്കോസ് ഫെരേര, അത്ലറ്റിക്കൊ മാഡ്രിഡ്, പൊര്‍ട്ടൊ, വോള്‍വ്സ് എന്നിവയാണ് ലിവര്‍പൂളിന് മുന്‍പ് ഭാഗമായ മറ്റ് ക്ലബ്ബുകള്‍. പോര്‍ച്ചുഗലിനായി 49 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകള്‍ നേടി. 2019, 2015 വര്‍ഷങ്ങളിലെ യുഇഎഫ്എ നേഷന്‍സ് ലീഗ് നേടിയ പോര്‍ച്ചുഗല്‍ ടീമിന്റെ ഭാഗമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലിവര്‍പൂളിന്റെ ആദരം
ലണ്ടന്‍: കാറപകടത്തില്‍ മരിച്ച ലിവര്‍പൂള്‍ താരം ഡിയേഗോ ജോട്ടയ്ക്ക് ക്ലബിന്റെ ആദരം. ജോട്ടയോടുള്ള ആദര സൂചകമായി ഇരുപതാം നന്പര് ജഴ്സി ലിവര്‍പൂള്‍ പിന്‍വലിച്ചു. ലിവര്‍പൂളില്‍ ഇരുപതാം നമ്പര്‍ ജഴ്സിയണിഞ്ഞാണ് ജോട്ട കളിച്ചിരുന്നത്. ജോട്ടയുടെ ഭാര്യയോടും കുടുംബത്തോടും ആലോചിച്ചാണ് ലിവര്‍പൂള്‍ ക്ലബ് മാനേജ്മെന്റിന്റെ തീരുമാനം. ചരിത്രത്തില്‍ ആദ്യമായാണ് ലിവര്‍പൂള്‍ ഒരു ജഴ്സി നമ്പര്‍ പിന്‍വലിക്കുന്നത്. സീസണ് തുടങ്ങുമ്പോഴും ലിവര്‍പൂള്‍ ജോട്ടയ്ക്ക് ആദരം അര്‍പ്പിക്കാന്‍ വ്യത്യസ്ത പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.