
കൊല്‍ക്കത്തയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ വിദ്യാർത്ഥിനിയെ ക്യാമ്പസിനുള്ളിൽ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തിച്ച് മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷമാണ് ആക്രമണം നടത്തിയത്. കൗണ്‍സിലിംഗ് ചെയ്യാമെന്ന് പറഞ്ഞാണ് യുവതിയെ പ്രതി ഹോസ്റ്റലില്‍ എത്തിച്ചത്.തുടർന്ന് മയക്കുമരുന്ന് കലർത്തിയ പാനീയം നല്‍കുകയായിരുന്നു. ഇത് കുടിച്ചതോടെ യുവതി ബോധരഹിതയായി. പിന്നീട് ഉണർന്നപ്പോഴാണ് താൻ പീഡനത്തിനിരയായ വിവരം മനസിലായതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ ആരോപിച്ചു.
പൊലീസ് കഴിഞ്ഞ ദിവസം തന്നെ യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group