play-sharp-fill
കേരളത്തിൽ അക്രമണത്തോടൊപ്പം പീഡനവും: യുവമോർച്ച

കേരളത്തിൽ അക്രമണത്തോടൊപ്പം പീഡനവും: യുവമോർച്ച

സ്വന്തം ലേഖകൻ

കോട്ടയം: അധികാരത്തിന്റെ മറവിൽ പാർട്ടി സെക്രട്ടറിയുടെ മകന്റെ പീഢന കഥയാണ് ഇന്ന് കേരളത്തിൽ പരക്കെ വ്യാപിച്ചിരിക്കുന്നതെന്നും, സ്വന്തം പാർട്ടിയിൽപ്പെട്ട വനിതാനേതാക്കളെപ്പോലും പീഢിപ്പിച്ചുള്ള പാർട്ടി പ്രവർത്തനമാണ് കുട്ടി സഖാക്കൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിഷേധ സമരം ഉത്ഘാടനം ചെയ്തുകൊണ്ട് യുവമോർച്ച ജില്ലാ ജന:സെക്രട്ടറി എസ് ശരത് കുമാർ അഭിപ്രായപ്പെട്ടു.

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടികളെ പീഡിപ്പിക്കുന്നത് കുട്ടി സഖാക്കളുടെ സ്ഥിരം പ്രവണതയാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ബിനോയ് കൊടിയേരിയ്ക്കെതിരെ പീഢനത്തിന് കേസ്സ് എടുക്കണമെന്നും, പീഡനത്തിനിരയായ പെൺക്കുട്ടിയെ കൊടിയേരി ബാലകൃഷ്ണൻ ഏറ്റെടുക്കണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു.തിരുനക്കരയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി കോട്ടയം ഗാന്ധി സ്ക്വയറിൽ സമാപിച്ചു.ആരോപണ വിധേയനായ ബിനോയ് കൊടിയേരിയുടെ കോലവും കത്തിച്ചു.
യുവമോർച്ച കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ബിനുമോൻ വി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റുമാരായ വി പി മുകേഷ്, ഗിരീഷ് വടവാതൂർ, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എൻ.കെ നന്ദകുമാർ, ടൗൺ പ്രസിഡന്റ് റ്റി റ്റി സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു..
പ്രതിഷേധ പ്രകടനത്തിന് വിനോദ് കുമാർ, സിജോ ജോസഫ്, ഡി.എൽ ഗോപി, ഹരി കിഴക്കേക്കുറ്റ്, അഖിൽദേവ്, ഹരിക്കുട്ടൻ, വരപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group