
തിരുവനന്തപുരം: കെ.എം ട്രസ്റ്റ് വാർഷിക സമ്മേളനത്തിൽ അൻപതിലധികം തവണ രക്തം ദാനം ചെയ്ത കോട്ടയം സൗത്ത് പാമ്പാടി സ്വദേശി ബാബുക്കുട്ടനെ ആദരിച്ചു.
ഇന്നു രാവിലെ തിരുവനന്തപുരം എം .എൻ . വി.ജി അടിയോടി സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിലാണ് ബാബു ക്കുട്ടനെ ആദരിച്ചത്. സമ്മേളത്തിൽ കെ.എം ട്രസ്റ്റിന്റെ ചെയർമാൻ
ചെങ്ങന്നൂർ ഗോപിനാഥ് ബാബക്കുട്ടനെ പൊന്നാടയണിയിച്ച് ആദരിച്ച് പ്രശംസാപത്രം നൽകി.സമ്മേളനത്തിൽ പി.സി.വിഷ്ണനാഥ് എം എൽ എ, പി.കെ. രാജ്യ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കറുകച്ചാൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ ടൈം കീപ്പിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ബാബുക്കുട്ടനെ കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർമാരും ജീവനക്കാരും ആദരിച്ചിരുന്നു.
കൂടുതൽ തവണ രക്തം ദാനം ചെയ്തതിനുള്ള അംഗീകാരമെന്ന നിലയിൽ സർട്ടിഫിക്കറ്റും നൽകി. കറുകച്ചാൽ . സൗത്ത് പാമ്പാടി മേഖലയിലെ വിവിധ
സംഘടനകൾ ബാബുക്കുട്ടനെ ആദരിച്ച് ഇദ്ദേഹത്തെ മാതൃകയാക്കി രക്തദാനം നടത്താൻ ആഹ്വാനം ചെയ്തു.