ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് വിൽപ്പനയ്ക്കായി എത്തിച്ചത് നാല് കിലോയിലധികം കഞ്ചാവ് ; ചങ്ങനാശ്ശേരി കുറിച്ചിയിലെ കഞ്ചാവ് വേട്ടയ്ക്ക് പിന്നാലെ ജില്ലയിൽ കർശന പരിശോധനയുമായി പോലീസ്

Spread the love

കോട്ടയം : ചങ്ങനാശ്ശേരി കുറിച്ചിയില്‍ നാല് കിലോയിലധികം കഞ്ചാവ് പിടികൂടിയതിന് പിന്നാലെ കർശന പരിശോധനയുമായി ജില്ലാ പോലീസും ലഹരി വിരുദ്ധ സ്ക്വാഡും.

ഇന്ന് രാവിലെയാണ് കുറിച്ചി പൊൻപുഴ പൊക്കം റോഡരികില്‍ നിന്നും നാലുകിലോയിലധികം കഞ്ചാവുമായി നാല് ഇതരസംസ്ഥാന തൊഴിലാളികളെ കോട്ടയം ചിങ്ങവനം പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.

പൊൻപുഴ പൊക്കത്തിലെ വ്യവസായ മേഖല കേന്ദ്രീകരിച്ച്‌ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി കഞ്ചാവ് വില്‍പ്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പോലീസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തുന്നതിനിടെയാണ് കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികളായ നാലുപേർ സ്ഥലത്ത് എത്തിയത്. തുടർന്ന് ഇവരെ കസ്റ്റഡിയില്‍ എടുത്ത് നടത്തിയ പരിശോധനയിലാണ് നാലു കിലോ കഞ്ചാവ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് വിൽപ്പനക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്, സംഭവത്തിന് പിന്നാലെ ജില്ലയിൽ ലഹരി വിരുദ്ധ സ്ക്വാഡിന്റെ പരിശോധന ആരംഭിച്ചിരിക്കുകയാണ്.