ചങ്ങനാശ്ശേരി കുറിച്ചിയിൽ വൻ വഞ്ചാവ് വേട്ട ; നാല് കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

Spread the love

ചങ്ങനാശ്ശേരി : കുറിച്ചിയിൽ വൻ വഞ്ചാവ് വേട്ട,നാലു കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ.

ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് കണ്ടത്തിക്കൊണ്ട് വരുന്നതിനിടെയാണ് നാലുപേരും കഞ്ചാവുമായി പിടിയിലായത്.

ഇന്ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. പൊൻപുഴ പൊക്കത്തിലെ വ്യവസായ മേഖല കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തുന്നതായി ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുറിച്ചി പൊൻപുഴ പൊക്കം റോഡരികിൽ നിന്നും നാലു കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികളെ കോട്ടയം ചിങ്ങവനം പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.

പ്രദേശത്ത് പൊലീസ് പരിശോധന തുടരുകയാണ്.