പൂട്ടി ഇട്ടിരിക്കുന്ന ശുചിമുറി; ഒടിഞ്ഞു തൂങ്ങിയ വൈപ്പര്‍; വിവാദമായ നവകേരള ബസിന്റെ അവസ്ഥ വളരെ പരിതാപകരം; സൗകര്യങ്ങള്‍ ഒന്നുകൂടി മെച്ചപ്പെടുത്തണമെന്ന് യാത്രക്കാർ

Spread the love

കോഴിക്കോട്; നവകേരള സദസിനു പിന്നാലെ ഒട്ടേറെ വിവാദങ്ങളില്‍പ്പെട്ടതാണ് നവകേരള ബസ്.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഈ ബസിലാണ് നവകേരള സദസുകളില്‍ പങ്കെടുക്കാൻ സഞ്ചരിച്ചത്.
നവകേരള യാത്രയ്ക്കുശേഷം ബസ് പ്രീമിയം സർവീസിനായി കെഎസ്‌ആര്‍ടിസിക്ക് കൈമാറിയിരുന്നു. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പ്രീമിയം ഗരുഡ സർവീസായാണ് ഇപ്പോള്‍ ബസിന്‍റെ യാത്ര.

സീറ്റുകളുടെ എണ്ണം കൂട്ടുന്നതിന് വേണ്ടി ബസിന്റെ ഹൈഡ്രോളിക് ലിഫ്റ്റും വാഷിംഗ് ഏരിയയും ഒഴിവാക്കിയിരുന്നു. എന്നിട്ടും ബസിലെ ശുചിമുറി നിലനിർത്തിയിരുന്നു. ശുചിമുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളായിരുന്നു നവകേരള ബസിന്റെ പ്രധാന ആകര്‍ഷണം. എന്നാല്‍ കഴിഞ്ഞ ദിവസം ബംഗളൂരുവിലേക്ക് പോയ യാത്രക്കാർ കണ്ടത് ബസിന്റെ ശുചിമുറി പൂട്ടി ഇട്ടിരിക്കുന്നതാണ്. എന്താണ് തകരാറെന്ന് ചോദിച്ചിട്ട് ആർക്കും ഉത്തരമില്ലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസിന്റെ വൈപ്പറും ഒടിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. പിന്നീട് കോഴിക്കോട് നിന്ന് ബത്തേരി എത്തിയ ശേഷമാണ് വൈപ്പർ ശരിയാക്കി യാത്ര തുടര്‍ന്നത്. ബസിലെ ഒരു യാത്രക്കാരനാണ് ഈ ദൃശ്യങ്ങള്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് ശ്രദ്ധ നേടിയിരുന്നു.

പ്രീമിയം എ സി സര്‍വീസായി ദീര്‍ഘദൂര യാത്ര പോകുന്ന നവകേരള ബസിനോട് യാത്രക്കാര്‍ മതിപ്പുണ്ട്. എന്നാല്‍ അതിലെ സൗകര്യങ്ങള്‍ ഒന്നുകൂടി ഉറപ്പാക്കണം എന്നാണ് യാത്രക്കാരുടെ പ്രതികരണം.