വാഹനപരിശോധനയ്ക്കിടെ പതിനഞ്ചുകാരനെ റീല്‍സ് വീഡിയോയിലൂടെ അപമാനിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

Spread the love

കാസര്‍ഗോഡ്: ലൈസന്‍സും നമ്പരും ഹെല്‍മറ്റുമില്ലാതെ ഓടിക്കാന്‍ കഴിയുന്ന, 25 കിലോമീറ്ററില്‍ താഴെ വേഗമുള്ള സ്‌കൂട്ടര്‍ ഓടിച്ച പതിനഞ്ചുകാരനെ അപമാനിച്ച പോലീസുകാരനെതിരെ നടപടി.

കാസര്‍ഗോഡ് എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ. സജേഷിനെ ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തതു.

കഴിഞ്ഞദിവസം രാവിലെ കാഞ്ഞങ്ങാട് ടൗണിലാണു സംഭവം. പുതിയകോട്ട വഴി വീട്ടിലേക്കു പോകുകയായിരുന്ന വിദ്യാര്‍ഥിയെ വാഹനപരിശോധനയ്ക്കിടെ ഹൊസ്ദുര്‍ഗ് എസ്‌ഐ അഖിലിന്‍റെ നേതൃത്വത്തില്‍ പോലീസ് സംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് കുട്ടിയെ കടയില്‍ കൊണ്ടുപോയി ഹെല്‍മറ്റ് വാങ്ങിപ്പിക്കുകയും മൂന്നു മണിക്കൂറോളം തടഞ്ഞുവയ്ക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ഫുട്‌ബോള്‍ കമന്‍ററിയുടെ അകമ്ബടിയോടെ തന്‍റെ ഇന്‍സ്റ്റഗ്രാം ഐഡിയില്‍ സജേഷ് പ്രചരിപ്പിക്കുകയായിരുന്നു.

ചുരുങ്ങിയ സമയംകൊണ്ട് ആയിരക്കണക്കിനാള്‍ക്കാര്‍ ഈ വീഡിയോ കണ്ടു. തുടര്‍ന്ന് കുട്ടിയുടെ വീട്ടിലേക്ക് ഫോണ്‍കോളുകളുടെ പ്രവാഹമായിരുന്നു. കുട്ടിക്ക് വീടിനു പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായി. ഇതേത്തുടര്‍ന്നാണ് കുട്ടിയുടെ കുടുംബം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. എസ്‌ഐക്കെതിരെയും നടപടിയുണ്ടായേക്കുമെന്നാണ് സൂചന.