ചങ്ങനാശേരി കുരിശുംമൂട്ടിൽ പൈപ്പ് പൊട്ടി ജലം പാഴാകുന്നു. പൊട്ടുന്നത് പഴയ പൈപ്പെന്ന് വാട്ടർ അതോറിറ്റി

Spread the love

ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ കുരിശുംമൂട് ജംഗ്ഷനു സമീപം പൈപ്പ് പൊട്ടി ശുദ്ധജലം റോഡിലൂടെ ഒഴുകുന്നു
റോഡ് തകരുന്നു.

സ്വകാര്യ മാര്‍ക്കറ്റിനു സമീപമാണ് പൈപ്പു പൊട്ടി ഒഴുകുന്നത്. വേഗത്തില്‍ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും കാല്‍നടയാത്രക്കാരുടെമേലും ചെളിവെള്ളം തെറിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കാലമായാണ് ഈ ഭാഗത്ത് പൈപ്പ് പൊട്ടിയൊഴുകുന്നത്.

കുരിശുംമൂട് പമ്പ്ഹൗസ് റോഡില്‍ പുല്ലുകാട്ടുചിറ ഭാഗത്തും മോര്‍ക്കുളങ്ങര ഭാഗത്തും പൈപ്പുപൊട്ടി ദിവസങ്ങളായി ശുദ്ധജലം റോഡിലൂടെ ഒഴുകുകയാണെന്നു നാട്ടുകാര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴകിയ പൈപ്പുകള്‍ക്കു കേടുപാടുകള്‍ സംഭവിക്കുന്നതാണ് പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെടാന്‍ കാരണമെന്നാണ് വാട്ടര്‍ അഥോറിറ്റിയുടെ വിശദീകരണം. ജല്‍ജീവന്‍

പദ്ധതിയുടെ ഭാഗമായി പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതോടെ പ്രശ്‌നത്തിനു പരിഹാരമാകുമെന്ന് വാട്ടര്‍ അഥോറിറ്റി അധികൃതർ പറഞ്ഞു.