സൗമ്യ മരിച്ചതറിയാതെ ഭർത്താവ് സജീവ് നാളെ നാട്ടിലെത്തും

Spread the love

സ്വന്തം ലേഖിക

ആലപ്പുഴ : തീകൊളുത്തി കൊലപ്പെടുത്തിയ സൗമ്യയുടെ മരണവിവരം ഭർത്താവ് സജീവ് അറിഞ്ഞിട്ടില്ല.ഗുരുതരമായി പരുക്കേറ്റു ആശുപത്രിയിലാണെന്നു മാത്രമേ അറിയിച്ചിട്ടുള്ളു.സൗമ്യയുടെ അന്ത്യകർമങ്ങൾ ബുധനാഴ്ച തന്നെ നടന്നേക്കും. ലിബിയയിൽനിന്നു തുർക്കിയിലെത്തി ജിദ്ദ, അബുദാബി വഴി തിരുവനന്തപുരത്തോ കൊച്ചിയിലോ ആകും എത്തുന്നത്. ലിബിയയിലേക്കു ജോലിക്കായി പോയിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. മൂന്ന് മക്കളുടെ അമ്മയാണ് സൗമ്യ.അതേസമയം ആശുപത്രിയിൽ കഴിയുന്ന പ്രതി അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്. അജാസിന്റെ ആന്തരിക അവയവങ്ങളൊക്കെ നിലച്ച അവസ്ഥയിലാണ്.