സ്വന്തംലേഖകൻ
പാലക്കാട്: നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സമരം നടത്തിയ വിദ്യാര്‍ത്ഥികളെ മനപൂര്‍വം തോല്‍പ്പിച്ചതായി സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷണ റിപ്പോര്‍ട്ട്. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ പരീക്ഷാ പേപ്പര്‍ തിരുത്തിയെന്ന് കണ്ടെത്തല്‍.
സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷാ പേപ്പര്‍ മനപ്പൂര്‍വ്വം തിരുത്തി തോല്‍പ്പിച്ചെന്നാണ്ം അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആരോഗ്യ സര്‍വ്വകലാശാല വിസിക്ക് കൈമാറി. രാജേഷ് എംഎല്‍എ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ഇതിനെതുടര്‍ന്ന് സര്‍വ്വകലാശാല ഇവര്‍ക്ക് മറ്റൊരു പരീക്ഷ നടത്തിയിരുന്നു. ഇതില്‍ വിദ്യാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. ആ സാഹചര്യത്തിലാണ് വിദഗ്ദ അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റ്ം ഉപസമിതിയെ നിയോഗിച്ചത്.