അഞ്ച് വയസുകാരനെ അമ്മയും അമ്മൂമ്മയും ചേര്‍ന്ന് ഉപദ്രവിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി; യുകെജി വിദ്യാര്‍ത്ഥിയായ കുട്ടിയുടെ മുഖത്തും കഴുത്തിലും മുറിവ്; കേസെടുത്ത് പൊലീസ്

Spread the love

ആലപ്പുഴ: ചേര്‍ത്തലയില്‍ അഞ്ചുവയസുകാരനെ അമ്മയും അമ്മൂമ്മയും ചേര്‍ന്ന് ഉപദ്രവിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ പോലിസ് കേസ് എടുത്തു. മുഖത്തും, കഴുത്തിലുമുണ്ടായ മുറിവ് അമ്മ സ്‌കെയിലുകൊണ്ട് അടിച്ചതാണെന്നും അമ്മുമ്മയും ഉപദ്രവിക്കാറുണ്ടെന്നും കുട്ടി പറയുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടിയെ രാത്രി തന്നെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ചേര്‍ത്തല നഗരത്തിലെ സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിയാണ് ക്രൂരതയ്ക്ക് ഇരയായത്. കുട്ടിയെ സ്‌കൂളില്ലാത്ത ദിവസം ചേര്‍ഡത്തല നഗരത്തിലെ ചായക്കടയില്‍ ഇരുത്തിയ ശേഷം അമ്മ ലോട്ടറി കച്ചവടത്തിന് പോകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയത്താണ് ഇതുവഴി പോയ പിടിഎ പ്രസിഡന്റ് അഡ്വ ദിനൂപിന്റെ ശ്രദ്ധയില്‍ കുഞ്ഞിന്റെ ശരീരത്തിലെ മുറിവ് പെട്ടത്.