അഡീഷണല്‍ സെഷന്‍സ് ജഡ്ജി കോടതിക്കുള്ളില്‍ നിര്‍ത്തിയ വനിതാ ഡഫേദാര്‍ കുഴഞ്ഞു വീണു; തലയ്ക്ക് പരിക്കേറ്റ ഡഫേദാര്‍ ആശുപത്രിയില്‍

Spread the love

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി രാജീവ് ജയരാജിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കോടതിക്കുള്ളില്‍ നില്‍ക്കുകയായിരുന്ന വനിതാ ഡഫേദാര്‍ കുഴഞ്ഞുവീണു.

തലയ്ക്കു പരിക്കേറ്റ ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനി പ്രമീളയെന്ന ഡഫേദാറാണ് കുഴഞ്ഞുവീണത്.

ചേംബറിനു പുറത്തെ കസേരയില്‍ ഡഫേദാര്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് ജഡ്ജി കോടതിക്കുള്ളിലേക്ക് അവരെ വിളിപ്പിച്ചതെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യപ്രശ്‌നമുള്ള ഇവര്‍ കോടതി നടപടികള്‍ ആരംഭിച്ച്‌ കുറച്ചു കഴിഞ്ഞതോടെ തലകറങ്ങിവീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഉടനെ സഹപ്രവര്‍ത്തകര്‍ ഇവരെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. വീഴ്ചയില്‍ തലയ്ക്കു മുറിവേറ്റതിനാല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി.