വാഹന പരിശോധനയ്ക്കിടെ സംശയം; പിടികൂടിയത് നിരോധിത ലഹരിവസ്തുക്കളായ കഞ്ചാവ്; കുറവിലങ്ങാട് ലങ്കോ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ആറ് പേർ പിടിയിൽ

Spread the love

കോട്ടയം: കുറവിലങ്ങാട് കഞ്ചാവുമായി പിടിയിൽ ആയത് നിരവധി കേസുകളിലെ പ്രതികൾ.

വയനാട് അഞ്ചാംപീടിക് കൂരി വീട്ടിൽ ഷനിജ്(32), തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി ഷഫീക് മൻസിലിൽ ഷമീർ(25), കുമരകം കവനാട്ടുക്കര സ്വദേശി ശരണ്യാലയം വീട്ടിൽ സച്ചു ചന്ദ്രൻ(26), വൈക്കം അയ്യാൻക്കുടി മേലേട്ടത്തു കുഴിപ്പിൽ അനുരാഗ് എം ബി(29),
വൈക്കം കൊതവറ പുത്തൻചിറ ആദർശ് മോഹൻദാസ്(23), ഒണിശ്ശേരി കോളനി അഖിൽ (ലങ്കോ – 33)
എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും, കുറവിലങ്ങാട് പോലീസും കഞ്ചാവുമായി പിടികൂടിയത്.

വാഹന പരിശോധനയ്ക്കിടെ ലങ്കോ ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ആറുപേരെ ഒന്നിച്ചുകണ്ട് സംശയം തോന്നിയ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തതിലും പരിശോധന നടത്തിയതിലും ഇവരിൽ നിന്നും നിരോധിത ലഹരിവസ്തുവായ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ ലങ്കോ എന്ന് വിളിക്കുന്ന അഖിൽ, സച്ചുചന്ദ്രൻ എന്നിവർ തൃപ്പൂണിത്തറ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ നിലവിൽ ക്രിമിനൽ കേസിൽ പ്രതികളാണ്. ഇവരെ തൃപ്പൂണിത്തറ ഹിൽപാലസ് പോലീസിന് കൈമാറി.
ഷമീർ എന്ന ആളിനെതിരെ കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ മോഷണക്കേസ് നിലവിലുണ്ട്.