
കോട്ടയം: കോട്ടയത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഓഫീസ് കുത്തിത്തുറന്ന് പണം കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം ഒയ്യൂർ നവാസിനെ (45) ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മെയ് 24ന് എസ്എ.ച്ച് മൗണ്ട് ഭാഗത്തുള്ള സെൻട്രൽ ഫിനാൻഷ്യൽ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോ-ഓപ്പറേറ്റീവ് ഇന്ത്യ ലിമിറ്റഡ്( സിഎഫ്.സി.ഐ.സി.ഐ) സ്ഥാപനത്തിൽ നിന്നും 65,895 രൂപ മോഷണം പോയത്.
മുൻവശത്തെ ഷട്ടറിന്റെ താഴ് ആക്സോ ബ്ലേഡ് ഉപയോഗിച്ച് അറുത്തു മാറ്റിയ നിലയിലായിരുന്നു.
നിലവില്‍ മറ്റൊരു കേസില്‍ റിമാന്റിലായിരുന്ന പ്രതിയെ ഹരിപ്പാട് ജെ.എഫ്.എം.സി
കോടതിയിൽ നിന്നും ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group