യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി ഇടപെടണം: ഫ്രാൻസിസ് ജോർജ് എം.പി

Spread the love

കോട്ടയം: യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി അടിയന്തിര ശ്രമം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവർക്ക് ഫ്രാൻസിസ് ജോർജ് എം.പി. നിവേദനം നൽകി.

യെമൻ പൗരനെ വധിച്ചതുമായി ബന്ധപ്പെട്ടുള്ള കേസിൽ 16-ാം തീയതി നിശ്ചയിച്ചിരിക്കുന്ന വധശിക്ഷ ഒഴിവാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ നടത്തണമെന്ന് നിവേദനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.