സയൻസ് സിറ്റിയിൽ വിദ്യാർത്ഥികൾക്ക് ഫീസ് ഒഴിവാക്കണം: സർക്കാർ ജനകീയ അഭിപ്രായം കേൾക്കണം;-മോൻസ് ജോസഫ് എംഎൽഎ

Spread the love

കടുത്തുരുത്തി: സയൻസ് സിറ്റിയില്‍ വിദ്യാർത്ഥികള്‍ക്ക് ഏർപ്പെടുത്തിയിരിക്കുന്ന 20 രൂപയുടെ ഫീസ് സർക്കാർ പിൻവലിക്കാൻ തയ്യാറാകണമെന്ന് മോൻസ് ജോസഫ് എം.എല്‍.എ.

വിദ്യാർഥികൾക്ക് വിനോദത്തിനും വിജ്ഞാനത്തിനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയിരിക്കുന്ന സയൻസ് സിറ്റിയില്‍ ആറുമാസത്തേക്കെങ്കിലും ഫീസ് ഒഴിവാക്കണം. സർക്കാർ ജനകീയ അഭിപ്രായം കേള്‍ക്കണം. മുതിർന്നവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന 30 രൂപയുടെ ഫീസ് 20 ആക്കി കുറയ്ക്കണമെന്നും മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് നല്‍കിയ നിവേദനത്തില്‍ എം.എല്‍.എ ആവശ്യപ്പെട്ടു.