
ഡല്‍ഹി: പ്രകൃതി ദുരന്ത നിവാരണങ്ങള്‍ക്കായിയി കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചു.
കേരളത്തിലെ വയനാടിന് 153.20 കോടി രൂപയാണ് ഇതില്‍ അനുവദിച്ചത്. മുണ്ടക്കൈ-ചൂരല്‍ മല ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വയനാടിന് ഈ തുക അനുവദിച്ചത്.
ആഭ്യന്തര മന്ത്രി അമിത് ഷാ എക്സിലൂടെ അറിയിച്ചതനുസരിച്ച്, ആകെ 1066.80 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്നത്. ഇതില്‍ അസമിന് 375 കോടി രൂപയും ഉത്തരാഖണ്ഡിന് 455 കോടി രൂപയും ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണിപ്പൂർ: 29.20 കോടി രൂപ, മേഘാലയ: 30.40 കോടി രൂപ, മിസോറാം: 22.80 കോടി രൂപ എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം.