നിപയിൽ ആശ്വാസം;പുതിയ കേസുകളില്ല; കണ്ടെയ്ൻമെൻ്റ് സോണുകൾ ഒഴിവാക്കി;മലപ്പുറത്തെ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചു

Spread the love

മലപ്പുറം: സംസ്ഥാനത്ത് പുതിയ നിപ്പ കേസുകളില്ല.മലപ്പുറം,പാലക്കാട് ജില്ലകളിൽ നിപ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.ജില്ലയിൽ മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ നിപ്പ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചു.മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, മങ്കട, കുറുവ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളിലാണ് നിയന്ത്രണങ്ങൾ.