അശ്ലീല ഫോൺ സംഭാഷണം;വിനായകനെ അറസ്റ്റ് ചെയ്‌തേക്കും,റെക്കോർഡ് ചെയ്ത ടേപ്പ് യുവതി ഹാജരാക്കി

Spread the love

സ്വന്തം ലേഖിക

കൊച്ചി: ഫോണിലൂടെ അശ്ലീല ചുവയോടെ സംസാരിച്ചുവെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകനെ അറസ്റ്റ് ചെയ്തേക്കും. വിനായകനെ അറസറ്റ് ചെയ്യാനുള്ള നടപടികൾ അന്വേഷണ സംഘം ആരംഭിച്ചു. യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം ഉദ്യാഗസ്ഥർ രേഖപ്പെടുത്തിയിരുന്നു. ഫോൺ റെക്കോർഡ് യുവതി പോലീസിനു മുന്നിൽ ഹാജരാക്കി. കേട്ടാൽ അറയ്ക്കുന്ന രീതിയിൽ നടൻ തന്നോട് സംസാരിച്ചെന്നാണ് യുവതിയുടെ മൊഴി.ഒരു പരിപാടിക്ക് ക്ഷണിക്കാൻ വേണ്ടി വിനായകനെ വിളിച്ചുപ്പോൾ അസഭ്യം പറയുകയും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും ദളിത് ആക്ടിവിസ്റ്റാണ് പരാതിയുമായി രംഗത്തു വന്നത്. യുവതിയുടെ പരാതിയിൽ കൽപ്പറ്റ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഐപിസി 506, 294 ബി, കെപിഎ 120, 120-O എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിനായകനെതിരായ ജാതീയാധിക്ഷേപങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്നപ്പോഴുള്ള പ്രതികരണമായാണ് ദളിത് ആക്ടിവിസ്റ്റ് ഫേസ്ബുക്കിൽ സ്വന്തം അനുഭവം തുറന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടത്.