video
play-sharp-fill

Friday, May 16, 2025
HomeCrimeമിഷേൽ ഷാജിയുടെ ദുരൂഹസാഹചര്യത്തിലുള്ള മരണം ;സിസിടിവി ദൃശ്യത്തിൽ കണ്ട രണ്ട് യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു:...

മിഷേൽ ഷാജിയുടെ ദുരൂഹസാഹചര്യത്തിലുള്ള മരണം ;സിസിടിവി ദൃശ്യത്തിൽ കണ്ട രണ്ട് യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു: ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു

Spread the love

സ്വന്തം ലേഖിക

കൊച്ചി: കൊച്ചിയിൽ സിഎ വിദ്യാർത്ഥിനിയുടെ ദുരൂഹസാചര്യത്തിലുള്ള മരണം,രണ്ട് യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം വീണ്ടും ആരംഭിച്ചു.
സി.എ. വിദ്യാർഥിനി മിഷേൽ ഷാജിയെയാണ് ഒന്നര വർഷം മുമ്പ് കായലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മിഷേലിനെ ബൈക്കിൽ പിന്തുടർന്നതായി കരുതുന്ന യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുനരാരംഭിക്കുകയാണ്. ഇവരെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരസ്യം നൽകി.2017 മാർച്ച് അഞ്ചിന് വൈകിട്ട് ആറ് മണിയോടെ കലൂർ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം മോട്ടോർ സൈക്കിളിൽ വന്നിറങ്ങിയ രണ്ട് പേർക്കായാണ് പൊലീസ് തിരച്ചിൽ നടത്തുന്നത്. ഇതേ ദിവസമാണ് കൊച്ചിയിലെ ഹോസ്റ്റലിൽനിന്ന് പുറത്തുപോയ മിഷേലിനെ കാണാതായത്. ആറാം തിയതി മിഷേലിന്റെ മൃതദേഹം കൊച്ചി കായലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മിഷേൽ ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസിന്റെയും കൈംബ്രാഞ്ചിന്റെയും കണ്ടെത്തൽ. അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് മിഷേലിന്റെ കുടുംബം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments