
കുട്ടികളിലുണ്ടാകുന്ന വയറു വേദന നിസ്സാരമായി കാണരുതെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. കുടലിന്റെ ഒരുഭാഗം കുടലിന്റെ ഉള്ളിലേക്ക് കയറി തടസ്സമുണ്ടാക്കുന്ന അവസ്ഥയാണ് കുട്ടികളിലെ കുടല്‍ കുരുക്കം. കുട്ടികളില്‍ കുടല്‍ തടസ്സമുണ്ടാകുന്നതിന് പ്രധാന കാരണങ്ങളില്‍ ഒന്നാണിത്. പെട്ടെന്ന് വരുന്ന വയറുവേദനയുടെ പ്രധാന കാരണവും കുടല്‍ കുരുക്കമാണ്.
തടസ്സപ്പെട്ട കുടലില്‍ രക്തയോട്ടം നഷ്ടപ്പെടുന്നു. അങ്ങനെ ആ ഭാഗം നശിച്ചുപോവുകയും കുടലില്‍ ദ്വാരം ഉണ്ടാകുവാനും സാധ്യതയുണ്ട്. രക്തയോട്ടം നിലച്ച് 72 മണിക്കൂറിനു ശേഷമാണ് കുടലിന്റെ ഭാഗം നശിച്ചു പോകുന്നതും ദ്വാരം ഉണ്ടാക്കുന്നതും. പിന്നീട് അണുബാധ രക്തത്തില്‍ പടരുന്നതു വഴി മരണം സംഭവിക്കുന്നു.
95 ശതമാനവും കൃത്യമായി പറയാന്‍ സാധിക്കാത്ത കാരണങ്ങള്‍കൊണ്ടാണ് രോഗം ബാധിക്കുന്നത്. അതായത് ശ്വാസകോശ അണുബാധ മൂലമോ ദഹനനാള അണുബാധ കാരണമോ ആകാം. ഇതു കാരണം കുടലിലുള്ള കഴലകള്‍ക്ക് വീക്കം ഉണ്ടാവുകയും അത് അസുഖത്തിന് തുടക്കം കുറിക്കുകയും ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗ ലക്ഷണങ്ങള്‍ ഇവയാണ്…
കഠിനമായതും മിനിറ്റുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ഇടവിട്ടുള്ളതുമായ വയറുവേദന, ഛര്‍ദ്ദി, വയറിനുള്ളിലെ മുഴ, മലത്തിലൂടെ രക്തം പോവുക (അസുഖം മൂര്‍ച്ഛിക്കുമ്പോള്‍ ഉണ്ടാകുന്ന ലക്ഷണം)
രോഗനിര്‍ണയത്തിന് അള്‍ട്രാസൗണ്ട് സ്‌കാന്‍ (100% കൃത്യത) ആണ് ഉപയോഗിച്ചു വരുന്നത്.