
തിരുവനന്തപുരം: ആറ്റിങ്ങലിൽ വൻ എംഡിഎംഎ വേട്ട. ഒന്നേകാൽ കിലോ എംഡിഎംഎയാണ് പിടികൂടിയത്. 4 പേർ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായിട്ടുണ്ട്. സഞ്ചു, നന്ദു, ഉണ്ണിക്കൃഷ്ണന്ഡ, പ്രവീൺ എന്നിവരാണ് പിടിയിലായത്. വിദേശത്ത് നിന്ന് ബാഗേജിലാണ് എംഡിഎംഎ കടത്തിക്കൊണ്ടുവന്നത്. വിദേശത്ത് നിന്ന് കൊണ്ടുവന്ന ലഹരിമരുന്ന് ഇന്ത്യയിൽ വിൽക്കാനായിരുന്നു നീക്കം.
ഇന്ന് പുലർച്ചെ ഒന്നരമണിക്ക്, വിദേശത്ത് നിന്നെത്തിയവർ സഞ്ചരിച്ച ഇന്നോവ കാറിന് കല്ലമ്പലത്ത് വെച്ച് പൊലീസ് കൈ കാണിച്ചു. രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസിന്റെ നീക്കം.
എന്നാൽ കാർ നിർത്താതെ പോയതിന് തുടർന്ന് പിന്തുടർന്ന് പിടികൂടി പരിശോധിക്കുകയായിരുന്നു. ഈന്തപ്പഴം കൊണ്ടുവന്ന ബാഗേജിനുള്ളിൽ നിന്നാണ് ഒന്നേകാൽ കിലോ എംഡിഎംഎ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് നാല് കോടിക്ക് മുകളില്‍ വല വരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പിടിയിലായ സഞ്ജുവിന് ലഹരിവില്‍പ്പനയുമായി ബന്ധമുണ്ട്.
മയക്കു മരുന്ന് മാഫിയയുടെ ഇടയില്‍ ഡോണ്‍ എന്നാണ് സഞ്ജുവിനെ അറിയപ്പെടുന്നത്. ഇയാളുടെ നേതൃത്വത്തില്‍ രാസലഹരി വ്യാപനം നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.