
വയനാട്: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ചീരാൽ കൊഴുവണ ഉന്നതിയിലെ വിഷ്ണു ആണ് മരിച്ചത്. ഇന്നലെ രാവിലെ 5 മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ വൈകിട്ടാണ് പനി മൂർച്ഛിച്ചതിനെ തുടർന്ന് വിഷ്ണുവിനെ മെഡിക്കൽ കോളേജിൽ എത്തിച്ചത്.
ചീരാൽ കുടുംബാരോഗ്യകേന്ദ്രത്തിൽ വിഷ്ണു പനിയെ തുടർന്ന് ചികിത്സയ്ക്കെത്തിയിരുന്നു. പരിശോധനയിൽ ആരോഗ്യനില മോശമായതിനാൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
പിന്നീട് താലൂക്ക് ആശുപത്രിയിൽ നിന്നാണ് വിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group