
റിയാദ്: സൗദി ജയിലില്‍ തടവിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ കീഴ്കോടതി വിധി ശരിവെച്ച് അപ്പീല്‍ കോടതിയുടെ ഉത്തരവ്.
മെയ് 26ന് 20 വർഷത്തെ തടവുശിക്ഷയ്ക്ക് കീഴ്‌ക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിയെ തുടർന്ന് പ്രോസിക്യൂഷൻ അപ്പീൽ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ 11 മണിക്ക് അപ്പീൽ കോടതിയിൽ സിറ്റിങ് നടന്നത്. 19 വർഷം പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. എന്നാല്‍ ആവശ്യമെങ്കില്‍ പ്രതിഭാഗത്തിന് മേല്‍ക്കോടതിയെ സമീപിക്കാം എന്നും കോടതി അറിയിച്ചു.
റഹീമിന്റെ അഭിഭാഷകന്‍, ഇന്ത്യൻ എംബസ്സി പ്രതിനിധിയായ സവാദ് യൂസഫ്, കുടുംബ പ്രതിനിധിയായ സിദ്ദീഖ് തുവ്വൂർ എന്നിവർ ഓൺലൈൻ കോടതിയിൽ ഹാജരായിരുന്നു. കീഴ്‌ക്കോടതി വിധി ശരിവെച്ച അപ്പീല്‍ കോടതിയുടെ വിധി ആശ്വാസകരമാണെന്ന് വിധിക്ക് ശേഷം റിയാദ് റഹീം സഹായ സമിതി പ്രതികരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group