അലക്കാനിട്ട വസ്ത്രങ്ങൾ എടുത്തിറങ്ങുന്നതിനിടെ കോണിപ്പടിയിൽ നിന്നും കാൽവഴുതി വീണു; ചികിത്സയിലായിരുന്ന യുവതി മരിച്ചു

Spread the love

കോഴിക്കോട്:  വീടിൻ്റെ ഒന്നാം നിലയിലേക്കുള്ള കൈവരിയില്ലാത്ത കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു.

കോഴിക്കോട് ഉള്ളിയേരി സ്വദേശി മാമ്പൊയിൽ അസ്മയാണ് (45) മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഉച്ചയോടെയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ അസ്മ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയപ്പോൾ, വീടിന്റ മുകളിൽ അലക്കാൻ ഇട്ടിരുന്ന വസ്ത്രങ്ങളെടുത്ത്  കോണി ഇറങ്ങുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭര്‍ത്താവ് നൊരമ്ബാട്ട് കബീര്‍. മക്കള്‍-നൂര്‍ബിന, മുഹമ്മദ്‌നിയാസ്, അമ്‌നാഫാത്തിമ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group