
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ അപകടത്തില്‍ ജീവൻ നഷ്ടപ്പെട്ട ബിന്ദുവിന്റെ മക്കള്‍ക്ക് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് ജോലി നല്‍കും.
യോഗ്യതയെ അടിസ്ഥാനമാക്കി കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിന്റെ കരുനാഗപ്പള്ളി കിംസ് വലിയത്ത് ആശുപത്രിയില്‍ സ്ഥിരവരുമാനമുള്ള തൊഴിലാണ് വാഗ്ദാനം ചെയ്തത്.
ബിന്ദുവിന്റെ കുടുംബാംഗങ്ങളെ വസതിയിലെത്തി കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് ഡയറക്ടറും കേരള ക്ലസ്റ്റർ സി.ഇ.ഒയുമായ ഫർഹാൻ യാസിൻ സന്ദർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിന്ദുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തതിനൊപ്പം മക്കളുടെ മുന്നോട്ടുള്ള ജീവിതത്തിനു എല്ലാ പിന്തുണയും കിംസ് ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.