ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരിൽ ഗ്യാസ് ചോർന്ന് വീട്ടിൽ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം; ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Spread the love

തൃശ്ശൂർ: ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോർന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു.

തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെള്ളാങ്ങല്ലൂർ മൂന്നാം വാർഡില്‍ എരുമത്തടം സ്വദേശി തൃക്കോവില്‍ വീട്ടില്‍ രവീന്ദ്രന്റെ ഭാര്യ ജയശ്രീ (60) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടിലെ പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങി എത്തിയ ജയശ്രീയും ഭർത്താവ് രവീന്ദ്രനും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോഴാണ് പൊട്ടിത്തെറിയുണ്ടായെന്നാണ് വിവരം. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ രണ്ടും പുറത്താണ് വെച്ചിട്ടുള്ളത്. ഗ്യാസ് ലീക്കായി വീടിനകം മുഴുവന്‍ നിറഞ്ഞിരുന്നതായാണ് നിഗമനം.
വീടിന്റെ മുന്‍വശത്തെ ഇരുമ്പ് വാതിലടക്കം തകര്‍ന്നിട്ടിട്ടുണ്ട്. എല്ലാ മുറികളിലും ഗ്യാസ് നിറഞ്ഞതിനാല്‍ മുറികളിലെല്ലാം തീ പടർന്നു. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സും പൊലീസൂം സ്ഥലത്തെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയശ്രീയുടെ ഭർത്താവ് രവീന്ദ്രനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ഇപ്പോഴും എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിലാണ്.

പോസ്ട്ട്മോർട്ടം നടപടികള്‍ക്കുശേഷം മൃതദേഹം ഇന്ന് വെള്ളാങ്ങല്ലൂരിലെത്തിക്കും.