
കട്ടപ്പന: കട്ടപ്പനയിൽ ലിഫ്റ്റിൽ കുടുങ്ങി വ്യാപാരി മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെ നേതൃത്വത്തിൽ ലിഫ്റ്റ് പരിശോധന നടത്തി.ലിഫ്റ്റ് നിർമ്മിച്ച കമ്പനി
പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ റിപ്പോർട്ട് അടുത്ത ദിവസം കൈമാറും. നിലവിൽ പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്.
മെയ് 28നായിരുന്നു അപകടം നടന്നത്.കട്ടപ്പന പവിത്ര ഗോൾഡ് മാനേജിങ് പാർട്ണർ സണ്ണി ഫ്രാൻസിസാണ് അപകടത്തിൽ മരിച്ചത്. സണ്ണി ഫ്രാൻസിസ് കെട്ടിടത്തിന്റെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുകളിൽ നിന്നും താഴേക്ക് വരുമ്പോൾ രണ്ടാം നിലയ്ക്കും ഗ്രൗണ്ട് ഫ്ലോറിനും ഇടയ്ക്കു വച്ചാണ് ലിഫ്റ്റ് നിശ്ചലമായത്. തുടർന്ന് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുമ്പോൾ ലിഫ്റ്റ് അതിവേഗത്തിൽ ഉയർന്ന് സണ്ണിയുടെ തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയായിരുന്നു.