
കണ്ണൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂലൈ 11ന് കണ്ണൂരിൽ എത്തുന്നു. മംഗളൂരു വഴി മട്ടന്നൂർ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം, ശേഷം കാർ മാർഗം തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തും. വൈകിട്ടാണ് ക്ഷേത്ര സന്ദർശനം നടക്കുക.
തുടർന്ന്, കണ്ണൂർ താളികാവിലെ ബി.ജെ.പി ജില്ലാ ആസ്ഥാനമായ മാരാർജി ഭവനില്‍ അമിത്ഷാ ബിജെപി ജില്ലാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
പിന്നീട് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന അദ്ദേഹം തലസ്ഥാനത്ത്
നേതാക്കളുമായി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് സംബന്ധിച്ച് നടക്കുന്ന അവലോകനയോഗത്തില്‍ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് കണ്ണൂരിലും തളിപ്പറമ്പിലും പൊലിസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group