കോട്ടയം നഗരത്തിന്റെ വിചിത്രമായ ഒരു പ്രതീകം: ആകാശപ്പാതയെ ബിംബമാക്കി സ്വകാര്യ ബസ്‌

Spread the love

കോട്ടയം: ഒരു നാടിന്റെ സാംസ്‌കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്നതായിരിക്കും ആ നാടിന്റെ പ്രതീകങ്ങളായ ബിംബങ്ങള്‍. വിനോദ സഞ്ചാര മേഖലയെ ആകർഷകമാക്കാൻ ഇത്തരം ബിംബങ്ങള്‍ ഹോട്ടലുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയില്‍ ചിത്രങ്ങളായി വെക്കുന്നത് സർവ്വസാധാരണമാണ്.

ഇതിന് ശ്രദ്ധേയമായ ഒരു ഉദാഹരണമായി മാറിയിരിക്കുകയാണ് കോട്ടയം-വൈക്കം റൂട്ടില്‍ ഓടുന്ന ഒരു സ്വകാര്യ ബസ്. കോട്ടയം നഗരത്തിന്റെ വിചിത്രമായ ഒരു പ്രതീകം ബസിന്റെ സ്‌ഥലനാമത്തിനൊപ്പം വരച്ച്‌ ചേർത്തിരിക്കുന്നത്. ആകാശപ്പാത നിര്‍മിക്കാനായി കോട്ടയം ശീമാട്ടി റൗണ്ടാന പൊളിച്ച്‌ കെട്ടിയ ലോഹ കൂടിന്റെ ചിത്രമാണ്‌ സ്വകാര്യ ബസ്‌ സ്ഥലനാമത്തിനൊപ്പം വരച്ചിരിക്കുന്നത്‌.

കാലങ്ങളേറെയായി പണി തീരാതെ കിടക്കുന്ന ആകാശപ്പാത പൂര്‍ത്തിയാകാത്തതിനെ തുടർന്ന്, വലിയ രീതിയിലുള്ള വിവാദങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെ ‘ട്രോളി’കൊണ്ടാണ് സ്വകാര്യ ബസ്‌ കോട്ടയത്തിന്റെ ബിംബമായി വരച്ചിരിക്കുന്നത്‌. ജനങ്ങളുടെ നികുതി പണം അനാവശ്യമായി വിനിയോഗിച്ച്‌ നശിപ്പിച്ചു കളഞ്ഞതിന്റെ പ്രതീകമാണ്‌ ഈ ചിത്രമെന്ന്‌ യാത്രക്കാര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group