
മാടപ്പള്ളി: പൂവത്തുംമൂട്-എൻഇഎസ് ബ്ലോക്ക് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യം ശക്തമാകുന്നു. വെള്ളക്കെട്ടിനെ തുടർന്ന് വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് വാഹന യാത്രക്കാരും കാൽനടയാത്രക്കാരും അനുഭവിക്കുന്നത്.
പലതവണ പരാതിപ്പെട്ടിട്ടും റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
മാടപ്പള്ളി ക്ഷേത്രം, എൻഇഎസ് ബ്ലോക്ക്, സിഎസ്എല്പി, ഗവ. എല്‍പി, സിഎസ്, ഗുഡ്ഷെപ്പേർഡ്, സെന്റ് പീറ്റേഴ്സ്, കാർമല്‍ എന്നീ സ്കൂളുകളിലേക്കുള്ള വിദ്യാർഥികളും സ്കൂള്‍ വാഹനങ്ങള്‍, സ്വകാര്യ ബസുകള്‍, മറ്റു വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഈ റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്. കരിക്കണ്ടം മുതല്‍ വടക്കോട്ട് കേളി ജംഗ്ഷൻ വരെ ഏകദേശം 400 മീറ്റർ ഭാഗത്താണ് മഴപെയ്ത് വെള്ളക്കെട്ട് ഉണ്ടാവുന്നത്. കൂടാതെ റോഡിന്റെ പടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന ഓട ഇല്ലാത്തതും കൂടുതൽ സ്ഥിതി വഷളാക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പല സ്ഥലങ്ങളിലും റോഡിന്റെ ഇരുവശത്തുമുള്ള സംരക്ഷണഭിത്തി ഇടിഞ്ഞ നിലയിലാണ്. കരിക്കണ്ടം മുതല്‍ തെങ്ങണവരെയുള്ള ഓടയും അടച്ച അവസ്ഥയിലാണ്. റോഡ് സഞ്ചാരം സുഗമമാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.