“ജോലിയില്‍ നിന്നും പിരിച്ച്‌ വിട്ടതിന്റെ വൈരാഗ്യം; ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി”; ഹോട്ടലുടമ ജസ്റ്റിൻ രാജിനെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി പ്രതികൾ

Spread the love

തിരുവനന്തപുരം : വഴുതക്കാട്ടെ കേരള കഫേ ഹോട്ടലുടമ ജസ്റ്റിൻ രാജിനെ കൊലപ്പെടുത്തിയത് ജോലിയില്‍ നിന്നും പിരിച്ച്‌ വിട്ടതിന്റെ വൈരാഗ്യത്തിലെന്ന് മൊഴി.

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രതികളായ ഡേവിഡും സുരേഷും മൊഴി നല്‍കിയത്.

മദ്യലഹരിയിലായിരുന്ന ഡേവിഡും സുരേഷും ചോദ്യം ചെയ്യലിനോട് ആദ്യ ഘട്ടത്തില്‍ സഹകരിച്ചിരുന്നില്ല. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് ജസ്റ്റിൻ രാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ വീട്ടിലായിരുന്നു തൊഴിലാളികളും താമസിച്ചിരുന്നത്. മദ്യലഹരിയിലായിരുന്ന പ്രതികള്‍ പൊലീസിനെയും ആക്രമിച്ചു. ആക്രമണത്തില്‍ 4 പൊലീസുകാർക്ക് പരിക്കേറ്റു.