ടെക്സാസില്‍ പ്രളയത്തില്‍ മരണം 109 ആയി; 160 ലേറെ പേരെ കാണാനില്ല; കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു; മണിക്കൂറകള്‍ക്കുള്ളില്‍ പെയ്തത് ഒരു മാസം ലഭിക്കുന്ന മഴ..!

Spread the love

ടെക്‌സാസ്: അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സാസില്‍ കനത്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 109 ആയി.

160 ലധികം പേരെ ഇപ്പോഴും കാണാനില്ലെന്ന് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. കാണാതായവരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷയില്ലെന്നാണ് അധികൃതർ പറയുന്നത്.

അതേസമയം പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വെള്ളിയാഴ്ച ടെക്സസ് സന്ദർശിക്കും.
കനത്ത മഴയും ഇടിമിന്നിലും തുടരുന്നതിനാല്‍ പ്രദേശമാകെ ചളി നിറഞ്ഞിരിക്കുകയാണ്. ഇത് രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളി ആകുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുരന്തമുണ്ടായി നാല് ദിവസം കഴിഞ്ഞിട്ടും 160 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നത് മരണ സംഖ്യ ഉയർത്തുമെന്ന ആശങ്കയിലാണ് അധികൃതർ. ടെക്സസിലെ സ്വകാര്യ വേനല്‍ക്കാല ക്യാമ്പിലുണ്ടായിരുന്ന 27 പെണ്‍കുട്ടികളെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ഈ ക്യാമ്പിന്റെ ഡയറക്ടറും സഹ ഉടമയുമായ ജെയ്ന്‍ റാഗ്‌സ്‌ഡേല്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് ക്യാമ്പർമാരെയും ഇത് വരെ കണ്ടെത്താനായിട്ടില്ല.