കടയില്‍ നിന്നും ലഭിക്കുന്ന അതേ രുചിയില്‍ തയ്യാറാക്കിയാലോ ഒരു സ്പെഷ്യല്‍ മസാല ചായ; റെസിപ്പി ഇതാ

Spread the love

മലയാളികളുടെ വീക്നെസ് വിഭവമാണ് ചായ. എന്നാല്‍ ദിവസവും കുടിക്കുന്ന ചായ കുറച്ച്‌ ഹെല്‍ത്തി ആയാലോ.

രോഗ പ്രതിരോധശേഷി കൂട്ടാനും ക്ഷീണം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന മസാല ചായ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തേയില – 2 ടീസ്പൂണ്‍
പാല്‍ – ഒരു കപ്പ്
വെള്ളം – രണ്ട് കപ്പ്
കറുവാപ്പട്ട – ചെറിയ കഷ്ണം
ഗ്രാമ്ബൂ – 2 എണ്ണം
ഏലയ്ക്ക – 2 എണ്ണം
ഇഞ്ചി – ഒരു കഷ്ണം
പഞ്ചസാര – ആവശ്യത്തിന്
തയ്യറാക്കുന്ന വിധം

ആദ്യം വെള്ളം തിളപ്പിക്കാൻ പാനില്‍ വയ്ക്കുക. ഇനി ഇതിലേയ്ക്ക് മസാലകള്‍ ചെറുതായി ചതച്ച്‌ ഒരു കിഴി കെട്ടിയിടുക. തിളച്ചു വരുമ്പോള്‍ ചായ പൊടി ഇടാം. ശേഷം കിഴി മാറ്റാം. ഇനി ഇതിലേയ്ക്ക് തിളച്ച പാല്‍ ചേർക്കുക. ശേഷം പഞ്ചസാരയും ചേർത്ത് ഒന്നു കൂടി തിളച്ചു വരുമ്പോള്‍ തീ ഓഫ് ചെയ്യുക. ഇനി അരിച്ചെടുത്ത് കുടിക്കാം.