
ഇറ്റലി: വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി യുവാവ് മരിച്ചു. ബെര്‍ഗാമോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. സ്‌പെയിനിലെ ആസ്റ്റുരിയസിലേക്കു പുറപ്പെടാൻ വിമാനം തയാറായി നിൽക്കവെ യുവാവ് റൺവേയിലേക്ക് അവിചാരിതമായി എത്തുകയായിരുന്നു.
വൊളോത്തിയ കമ്പനിയുടെ എ319ന്റെ എൻജിനിലാണ് യുവാവ് കുടുങ്ങിയത്. തൽക്ഷണം മരിച്ചു. അപകടത്തെത്തുടര്‍ന്ന് 2 മണിക്കൂറോളം വിമാനഗതാഗതം തടസ്സപ്പെട്ടതായി ബെര്‍ഗാമോ വിമാനത്താവള അധികൃതർ അറിയിച്ചു. പത്തൊമ്പതോളം വിമാനങ്ങള്‍ റദ്ദാക്കുകയും ഒന്‍പത് വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്‌തെന്ന് ഫ്‌ളൈറ്റ് ട്രാക്കര്‍ ഏജന്‍സിയായ ഫ്‌ളൈറ്റ്‌റഡാര്‍-24 റിപ്പോര്‍ട്ട് ചെയ്തു.