മയക്കുമരുന്ന് കേസ്: നടന്മാരായ ശ്രീകാന്തിനും കൃഷ്ണയ്ക്കും ഉപാധികളോടെ ജാമ്യം

Spread the love

ചെന്നൈ: മയക്കുമരുന്നുകേസില്‍ അറസ്റ്റിലായ നടന്മാരായ ശ്രീകാന്തിനും കൃഷ്ണയ്ക്കും കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച്‌ മദ്രാസ് ഹൈക്കോടതി.

ജാമ്യത്തുകയായി ഇരുവരും 10,000 രൂപ കെട്ടിവെക്കണം. ഇതേതുകയ്ക്ക് തത്തുല്യമായി രണ്ടുപേരുടെ ആള്‍ജാമ്യവും കോടതി വ്യവസ്ഥചെയ്തിട്ടുണ്ട്. മറ്റൊരു നോട്ടീസ് ഉണ്ടാവുന്നതുവരെ ഇരുവരോടും ദിവസവും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നില്‍ ഹാജരാവാനും കോടതി നിർദേശിച്ചു.

നേരത്തെ, എൻഡിപിഎസ് പ്രത്യേക കോടതി ഇരുവരുടേയും ജാമ്യഹർജി തള്ളിയിരുന്നു. ജൂണ്‍ 23-നായിരുന്നു ശ്രീകാന്ത് പിടിയിലായത്. പിന്നാലെ 26-ന് കൃഷ്ണയും കസ്റ്റഡിയിലായി.
മയക്കുമരുന്നുകേസില്‍ പിടിയിലായ പ്രദീപ് കുമാർ എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരുടേയും അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group