ഒറ്റബോട്ട് യാത്രയില്‍ കുട്ടനാടിന്റെ മുഴുവന്‍ സൗന്ദര്യവും’; ‘കുട്ടനാട് സഫാരി’ ആരംഭിക്കാന്‍ സംസ്ഥാന ജലഗതാഗത വകുപ്പ്

Spread the love

ആലപ്പുഴ: ഗള്‍ഫ് രാജ്യങ്ങളിലെ ഡെസേര്‍ട്ട് സഫാരിക്ക് സമാനമായ ‘കുട്ടനാട് സഫാരി’ ആരംഭിക്കാന്‍ സംസ്ഥാന ജലഗതാഗത വകുപ്പ്.

ബജറ്റ് ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി മന്ത്രി കെബി ഗണേഷ് കുമാര്‍ മുഹമ്മ ഗ്രാമപഞ്ചായത്തിലെ പാതിരമണല്‍ ദ്വീപ് സന്ദര്‍ശിച്ചു. കുട്ടനാടിന്റെ മുഴുവന്‍ സൗന്ദര്യവും ഒറ്റ ബോട്ട് യാത്രയില്‍ ആസ്വദിക്കാന്‍ കഴിയുന്ന വിധമായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി അറിയിച്ചു.

കുട്ടനാടിന്റെ തനത് കലാരൂപങ്ങളെയും പാട്ടുകളെയും സംസ്‌കാരത്തെയും അടുത്തറിയാന്‍ ഈ പാക്കേജ് വഴി വിനോദസഞ്ചാരികള്‍ക്ക് സാധിക്കും. ആലപ്പുഴയില്‍ നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച്‌ വൈകിട്ട് 5 മണിക്ക് അതേ സ്ഥലത്ത് തന്നെ അവസാനിക്കുന്ന രീതിയിലാണ് ഈ സഫാരി തയ്യാറാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രയുടെ ഭാഗമായി ലഘുഭക്ഷണം, കള്ളുഷാപ്പില്‍ നിന്നുള്ള ചെത്ത് കള്ള്, ഉച്ചഭക്ഷണം എന്നിവയെല്ലാം സഞ്ചാരികള്‍ക്ക് ആസ്വദിക്കാം.