
കോട്ടയം: വാകത്താനം ഗവ. ആശുപത്രി ശോചനീയാവസ്ഥയിൽ. ഒരുകാലത്ത് രോഗികളെ കിടത്തി ചികിത്സിച്ചിരുന്ന ഈ ആശുപത്രി ഇപ്പോൾ രോഗശയ്യയിലാണ്. നിലവിൽ ആശുപത്രി പ്രവര്‍ത്തിക്കുന്നത് വി.ജെ.സഖറിയ മെമ്മോറിയല്‍ കെട്ടിടത്തിലാണ്.
ജീവനക്കാർക്കും രോഗികൾക്കും നിന്നു തിരിയാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. പഴയ കെട്ടിടം പൊളിച്ചുകളഞ്ഞു. നാട്ടുകാർ പിരിവെടുത്തു വാങ്ങിയ സ്ഥലത്ത് പുതിയ കെട്ടിടം പണിയാൻ എന്ന പേരിൽ ഏതാനും തുരുമ്പിച്ച ഇരുമ്പു കമ്പികൾ മാത്രമാണിപ്പോൾ അവശേഷിക്കുന്നത്. തുടർന്ന് പണിയാൻ ഫണ്ടില്ല എന്നാണ് അധികൃതരുടെ മറുപടി. ചെയ്ത പണിയുടെ തുക ലഭിക്കാഞ്ഞതിനാൽ കരാറുകാരും ഉപേക്ഷിച്ചു പോയി. രോഗികളായി വരുന്നവർ മഴയത്തും വെയിലത്തും മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടുന്ന ഗതികേടിലാണ്.
ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുന:രാരംഭിക്കാനുള്ള നടപടികൾ സർക്കാരിന്റെയും ജനപ്രതിനിധികളുടെയും ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് സേവ് കേരള ഫോറം വാകത്താനം മേഖല പ്രവർത്തകയോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി അനിൽ കുമാർ മുളനളയ്ക്കൽ അദ്ധ്യക്ഷത വഹിച്ചയോഗം അഡ്വ.വിനോ വാഴയ്ക്കൻ ഉൽഘാടനം ചെയ്തു. ജോസ് ജോസഫ്, തോമസ് ടി.പി, ജയകൃഷ്ണൻ എസ് എന്നിവർ പ്രസംഗിച്ചു

Whatsapp Group 1 | Whatsapp Group 2 |Telegram Group