ഓപ്പോ റെനോ14 സീരിസ് 5ജി സ്മാർട്ട്ഫോണിന്റെ ഗ്രാൻഡ് ലോഞ്ച്: ഓക്‌സിജൻ മണിപ്പുഴ ഷോറൂമിൽ സിനിമാ തരാം അനു സിത്താര നിർവഹിച്ചു; ഓപ്പോ എത്തുന്നത് റെനോ 14 5ജി , റെനോ 14 പ്രോ 5ജി എന്നീ മോഡലുകളിൽ; ഓക്സിജനില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഇ.എം.ഐ സ്‌കീമുകളും, ക്യാഷ്ബാക്ക് ഓഫറുകളും

Spread the love

കോട്ടയം: ഓപ്പോ റെനോ14 സീരിസ് 5ജി സ്മാർട്ട്ഫോണിന്റെ ഗ്രാൻഡ് ലോഞ്ച്, അനു സിത്താര നിർവഹിച്ചു. ലോഞ്ച് ഇവന്റിൽ ഓക്‌സിജൻ ഗ്രൂപ്പ് വൈസ് പ്രസിഡന്റുമാരായ പ്രവീൺ പ്രകാശ്, ജിബിൻ കെ തോമസ്, സുനിൽ വർഗീസ് എന്നിവരും റീജിയണൽ ബിസിനസ് ഹെഡ് റെയാൻ ജോണിയും സന്നിഹിതരായിരുന്നു. Oppo യെ പ്രതിനിധീകരിച്ച് കേരള അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് പ്രവീൺ ആർ, സൗത്ത് സോണൽ മാനേജർ സൂരജ് ആർ, കോട്ടയം റീജിയണൽ മാനേജർ അഖിൽ എസ് തുടങ്ങിയവരും ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു.

OPPO Reno14 സീരീസ് 5G-യിൽ പ്രധാനമായും OPPO Reno14 5G, OPPO Reno14 Pro 5G എന്നീ മോഡലുകളാണ് ഉൾപ്പെടുന്നത്. 2025 ജൂലൈ 3-നാണ് ഈ ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.

OPPO Reno14 Pro 5G 12GB RAM + 256GB, 12GB RAM + 512GB സ്റ്റോറേജ് വേരിയന്റുകളിലാണ് വരുന്നത്, MediaTek Dimensity 8450 (4nm) പ്രോസസ്സർ, 6.83 ഇഞ്ച് 1.5K LTPS OLED ഡിസ്‌പ്ലേ (120Hz റിഫ്രഷ് റേറ്റ്, 1,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നെസ്, Gorilla Glass 7i സംരക്ഷണം), 50MP OIS പ്രൈമറി സെൻസറോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം (50MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ്, 50MP അൾട്രാ-വൈഡ് ലെൻസ്), 50MP സെൽഫി ക്യാമറ. എല്ലാ ക്യാമറകളും 4K HDR വീഡിയോ റെക്കോർഡിംഗ് (60fps) പിന്തുണയ്ക്കുന്നു. അണ്ടർവാട്ടർ ഫോട്ടോഗ്രാഫി മോഡും ഇതിലുണ്ട്. 6200mAh ബാറ്ററിയും 80W വയർഡ് SUPERVOOC ചാർജിംഗും 50W AirVOOC വയർലെസ് ചാർജിംഗും ഈ മോഡലിന്റെ പ്രത്യേകതകളാണ്. Android 15 അടിസ്ഥാനമാക്കിയുള്ള ColorOS 15.0.2 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ Google Gemini AI സംയോജിപ്പിച്ചിട്ടുണ്ട്. AI Unblur, AI Recompose, AI Call Assistant, AI Mind Space തുടങ്ങിയ AI സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു. IP66, IP68, IP69 റേറ്റിംഗുകൾ ഈ ഫോണിന് പൊടി, വെള്ളം എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

OPPO Reno14 5G 8GB RAM + 128GB, 12GB RAM + 256GB സ്റ്റോറേജ് വേരിയന്റുകളിലാണ് വരുന്നത്. MediaTek Dimensity 8350 പ്രോസസ്സർ, 6.59 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേ (120Hz റിഫ്രഷ് റേറ്റ്, Gorilla Glass 7i സംരക്ഷണം), 50MP OIS പ്രൈമറി സെൻസറോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം (50MP ടെലിഫോട്ടോ ലെൻസ്, 8MP അൾട്രാ-വൈഡ് ലെൻസ്), 50MP സെൽഫി ക്യാമറ. 6000mAh ബാറ്ററിയും 80W വയർഡ് ഫാസ്റ്റ് ചാർജിംഗും ഇതിൽ ലഭ്യമാണ് (വയർലെസ് ചാർജിംഗ് ഇല്ല). Android 15 അടിസ്ഥാനമാക്കിയുള്ള ColorOS 15 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇതിൽ. Pro മോഡലിലുള്ള മിക്ക AI സവിശേഷതകളും ഈ മോഡലിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മോഡലിനും IP66, IP68, IP69 റേറ്റിംഗുകൾ ലഭിച്ചിട്ടുണ്ട്.

OPPO യുടെ ഈ പുതിയ സീരീസ്, നൂതന സാങ്കേതികവിദ്യകളും മികച്ച ക്യാമറ പ്രകടനവും AI സവിശേഷതകളും സംയോജിപ്പിച്ച് ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകാനാണ് ലക്ഷ്യമിടുന്നത്.

രൂപ ഡൗൺപേയ്‌മെന്റിൽ തുടങ്ങുന്ന സ്പെഷ്യൽ EMI സ്കീമുകളും, ക്യാഷ്ബാക്ക് ഓഫറുകളും ഓക്‌സിജനിൽ നിന്നും പർച്ചേസ് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. ബജാജ്, എച്ച് ഡി ബി, എച്ച് ഡി എഫ് സി, ഐ ഡി എഫ് സി, ഡി എം ഐ, തുടങ്ങിയ ഫിനാൻസ് ബാങ്ക് സ്ഥാപനങ്ങളുടെ സ്പെഷ്യൽ വായ്പ്പ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: +919020100100 എന്ന നമ്പറിൽ ബന്ധപ്പെടുക.