എറണാകുളം-കോട്ടയം വഴി പോകുന്ന വേളാങ്കണ്ണി ട്രെയിനിന് ആധുനിക കോച്ചുകൾ അനുവദിച്ചു

Spread the love

കോട്ടയം : എറണാകുളത്ത് നിന്നും കോട്ടയം വഴി വേളാങ്കണ്ണിയിലേക്ക് പോകുന്ന ട്രെയിനിന് ആധുനിക കോച്ചുകൾ അനുവദിച്ചു.
(ജർമ്മൻ സാങ്കേതിക വിദ്യയിലൂടെ റെയിൽവേ കോച്ച് ഫാക്ടറി വികസിപ്പിച്ച എൽ.എച്ച്.ബി പോർച്ചുഗൽ കോച്ച് ഉപയോഗിച്ചാണ് ഇനി മുതൽ വേളാങ്കണ്ണി ട്രയിൻ സർവ്വീസ് നടത്തുന്നത്.

നിലവിലുള്ള കോച്ചുകളെക്കാൾ കൂടുതൽ സൗകര്യങ്ങൾ ഉള്ളതും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാണ് ഈ കോച്ചുകൾ.

ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങൾ സംഭവിക്കുമ്പോൾ ഒരു കോച്ചിന്റെ മുകളിലേക്ക് മറ്റൊരു കോച്ച് കയറുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം അപകടങ്ങൾ ഈ കോച്ചുകളിൽ താരതമ്യേന കുറവാണ് ഉണ്ടാകുന്നത്. മാത്രവുമല്ല യാത്രക്കാർക്ക് അപകടം സംഭവിക്കുവാനുള്ള സാധ്യതകളും വിരളമാണ് എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുമുള്ളതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോച്ചിന്റെ ഉൾഭാഗം കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിലാണ് ഇത്തരം ട്രെയിനിൽ ഉള്ളത് കാലപ്പഴക്കം വന്ന വേളാങ്കണ്ണി ട്രെയിനിന്റെ കോച്ചുകൾ മാറ്റണമെന്ന് കോട്ടയത്തിന് ജനപ്രതിനിധിയായ ഫ്രാൻസിസ് ജോർജ് എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ റെയിൽവേ മന്ത്രിയോട് നിരന്തരമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കോച്ചുകൾ അനുവദിച്ചിട്ടുള്ളത് കന്നി യാത്രയിൽ കോട്ടയത്ത് എത്തിയ ട്രെയിനിന് ഫ്രാൻസിസ് ജോർജ് എം.പി യുടെ നേതൃത്വത്തിൽ എം.പി സ്റ്റേഷനിൽ സ്വീകരിക്കുകയും യാത്രക്കാർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു. സ്റ്റേഷൻ മാനേജർ പി.ജി.വിജയകുമാർ, ഡപ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ മാത്യു ജോസഫ്, ട്രാൻസ് പോർട്ടേഷൻ ഇൻസ്പെക്ടർ ജോ പ്രവീൺ എന്നിവർ സംബന്ധിച്ചു.

ആഴ്ചയിൽ തിങ്കളാഴ്ചയും ശനിയാഴ്ചയും ആയി രണ്ട് സർവ്വീസ് ആണ് വേളാങ്കണ്ണിക്ക് ഉള്ളത്. എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രയിൻ ഉച്ചക്ക് 2 മണിക്ക് കോട്ടയത്തും പിറ്റെ ദിവസം രാവിലെ 5.40 ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. അന്ന് തന്നെ വൈകുന്നേരം 6.40 ന് തിരിച്ചു പോരുന്ന ട്രയിൻ രാവിലെ 10.10ന് കോട്ടയത്ത് എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.