
മുടികൊഴിച്ചിൽ പലരെയും ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. തലയിലെ മുടി കൊഴിയുന്നത് സർവ്വസാധാരണമാണ് എന്നാൽ ചിലരുടെ താടിയും മീശയുമൊക്കെ കൊഴിഞ്ഞു പോകാറുണ്ട്.
ഈ അവസ്ഥയെ “അലോപ്പീസിയ ബാർബെ” എന്നു പറയുന്നു, ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം രോമകൂപങ്ങളെ ആക്രമിക്കുമ്പോഴാണ് മുടികൊഴിച്ചില്‍ ഉണ്ടാകുന്നത്. ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ്.
ആദ്യം തലയിലും തടിയിലുമൊക്കെ ചെറിയ വട്ടത്തിലുള്ള പാടുകളായി പ്രത്യക്ഷപ്പെടാം, ചിലപ്പോള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കാം. ചില ഭാഗങ്ങളില്‍ മാത്രം മുടി കൊഴിച്ചില്‍ ഉണ്ടാവുകയാണെങ്കില്‍ അതത്ര നിസ്സാരമായി കരുതരുത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അലോപ്പീസിയ ബാർബെക്ക് കാരണമാകുന്നത് എന്താണെന്ന് ഇതുവരെ പൂർണ്ണമായി കണ്ടെത്തിയിട്ടില്ല. ചില ആളുകള്‍ക്ക് മറ്റ് ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളായ ഹേ ഫീവർ, വിറ്റിലിഗോ, തൈറോയ്ഡ് രോഗങ്ങള്‍, ആസ്ത്മ എന്നിവയുള്ളവരില്‍ ഇത് വരാനുള്ള സാധ്യത ഏറെയാണ്. നിങ്ങള്‍ക്ക് താടിയിലെ മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍, ഒരു ഡോക്ടറെ കാണേണ്ടത് അനിവാര്യമാണ്. അവർക്ക് നിങ്ങളുടെ അവസ്ഥ വിലയിരുത്താനും ശരിയായ ചികിത്സ നൽകാനും സാധിക്കും.
താടിയില്‍ ചെറിയ വട്ടത്തിലുള്ള കഷണ്ടി പാടുകള്‍ പ്രത്യക്ഷപ്പെടുക, ഈ പാടുകള്‍ വലുതാവുകയും ഒന്നോടൊന്ന് ചേരുകയും ചെയ്യാം, പാടുകളുടെ അരികുകളില്‍ നേരിയ മുടിയിഴകള്‍ കാണാം. ചിലരിലിത് തലയോട്ടി, കണ്പീലികള്‍, പുരികങ്ങള്‍ എന്നിവിടങ്ങളിലേക്ക് വ്യാപിക്കാം.