സര്‍വകലാശാലകള്‍ ഗവര്‍ണര്‍ കാവിവൽക്കരിക്കുന്നു; എസ്എഫ്ഐ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

Spread the love

സർവകലാശാലകളെ കാവിവല്‍ക്കരിക്കാനുള്ള ശ്രമമെന്ന് ആരോപിച്ച്‌ എസ്‌എഫ്‌ഐ നടത്തിയ മാർച്ചില്‍ സംഘർഷം.ഗവർണർ നിയമിച്ച വിസിമാർക്കെതിരെയാണ് എസ്‌എഫ്‌ഐ പ്രതിഷേധം.

കേരള സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് സർവകലാശാലയ്ക്ക് അകത്തേക്ക് പ്രവേശിച്ചു.

കാലിക്കറ്റ്, കണ്ണൂർ സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. രാവിലെ മുതല്‍ ആരംഭിച്ച പ്രതിഷേധം സംഘർഷത്തിലേക്ക് എത്തി. രണ്ടിടത്തും പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. കണ്ണൂർ സർവകലാശാലയില്‍ ബാരിക്കേഡുകള്‍ മറികടന്ന് പ്രവർത്തകർ സർവകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറി കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പൊലീസ് സംഘവും പ്രവർത്തകർക്ക് ഒപ്പം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനുള്ളിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group