വൃത്തിയുള്ള ജില്ലയാണോ നമ്മുടെ കോട്ടയം? നിങ്ങളുടെ അഭിപ്രായം ജില്ലയുടെ റാങ്ക് നിശ്ചയിക്കും; പങ്കെടുക്കാം, അഭിപ്രായം രേഖപ്പെടുത്താം

Spread the love

കോട്ടയം: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്‌ഥാനത്തെയും ജില്ലയെയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ, ഗ്രാമീണ ജനതയുടെ ശുചിത്വശീലങ്ങള്‍ വിലയിരുത്തുന്നതിനുള്ള സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ സര്‍വേയ്‌ക്ക് ജില്ലയില്‍ തുടക്കമായി.

ഈ സർവേയുടെ ഭാഗമായി വീടുകളില്‍ ശൗചാലയ സൗകര്യമുണ്ടോ, വെളിയിട വിസര്‍ജന മുക്‌തമാണോ, കൈ കഴുകല്‍ സംവിധാനങ്ങളുടെ ലഭ്യത, ജൈവവും അജൈവവുമായ മാലിന്യങ്ങള്‍ വ്യത്യസ്തമായി ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നുണ്ടോ, മലിനജലത്തിന്റെ പരിപാലന സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എത്രത്തോളം ശാസ്ത്രീയമായി കൈകാര്യം ചെയ്യപ്പെടുന്നു തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാകും വിലയിരുത്തല്‍.

ഇതിനുപുറമേ സർവേയിൽ, പൊതുഇടങ്ങളായ ബസ് സ്റ്റാന്റുകൾ, പഞ്ചായത്ത് ഓഫീസുകൾ, വിദ്യാലയങ്ങൾ, അങ്കണവാടികൾ, ആരാധനാലയങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിലെ ശുചിത്വ നിലവാരവും പരിശോധിക്കപ്പെടും. കേന്ദ്ര സർക്കാരിന്റെ അംഗീകൃത ദേശീയ ഏജൻസികളാണ് ഈ സർവേയുടെ നടത്തിപ്പിന് നേതൃത്വം നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1000 മാര്‍ക്കുള്ള പ്രത്യേക ശുചിത്വമാനദണ്ഡങ്ങള്‍ സർവ്വേയിൽ നിര്‍ദേശിച്ചിട്ടുണ്ട്‌. ഓരോ വില്ലേജിലെയും ശുചിത്വ പ്രവര്‍ത്തനങ്ങളെ അടിസ്‌ഥാനമാക്കിയാകും റാങ്ക്‌ നൽകുക. സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2025 മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് പൊതുജനങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും സര്‍വേയില്‍ ഉള്‍പ്പെടുത്തുന്നതിനായി ശേഖരിക്കുക.

കൂടാതെ, സ്വച്‌ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ 2025 ന്റെ ഭാഗമായിപൊതുജനങ്ങള്‍ക്കും ജില്ലയിലെ ശുചിത്വ നിലവാരം സംബന്ധിച്ചഅഭിപ്രായവും നിര്‍ദേശങ്ങളും എസ്‌.എസ്‌.ജി.25 ആപ്പിലൂടെരേഖപ്പെടുത്താം. ജില്ലയുടെ റാങ്കിങ്‌ നിര്‍ണയിക്കുന്നതില്‍ ജില്ലയിലെ കൂടുതല്‍ ആളുകള്‍ ആപ്പ്‌ വഴി അഭിപ്രായം രേഖപ്പെടുത്തുന്നത്‌ ഒരു പ്രധാനഘടകമാണ്‌. എല്ലാവരും അഭിപ്രായം രേഖപ്പെടുത്തണമെന്ന്‌ ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.