
കോഴിക്കോട്: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം. കോഴിക്കോട് അതിവേഗ പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ കൂട്ടിക്കൽ ജയചന്ദ്രൻ ഏക പ്രതിയാണ്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നാലു വയസ്സുകാരിയെ പീഡിപ്പിച്ചു എന്നായിരുന്നു ജയചന്ദ്രനെതിരെയുള്ള കേസ്.