ചങ്ങനാശ്ശേരിയിൽ എസ്‌ഐയെ കൗൺസിലർ ആക്രമിച്ച സംഭവം അപലപനീയം: യുഡിഎഫ് പാര്‍ലമെന്‍ററി കമ്മിറ്റി;എസ്‌ഐയെ ആക്രമിച്ച സിപിഎം നേതാവായ കൗൺസിലറെ അറസ്റ്റ് ചെയ്യണം

Spread the love

കോട്ടയം: ചങ്ങനാശ്ശേരിയിൽ എസ്‌ഐയെ ആക്രമിച്ച സിപിഎം ഏരിയ കമ്മിറ്റി അംഗവും നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനുമായ പി.എ. നിസാറിന്‍റെ നടപടി ഒരു ജനപ്രതിനിധിക്ക് ചേര്‍ന്നതല്ലയെന്ന് യുഡിഎഫ് നഗരസഭാ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം കുറ്റപ്പെടുത്തി.ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ ജൂനിയർ എസ്‌ഐ ടിനുവിനെയാണ് ആക്രമിച്ചത്.

നഗരമധ്യത്തില്‍ കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയുകയില്ലെന്നും അതിനെ പ്രതിരോധിക്കാന്‍ നഗരസഭാ കൗണ്‍സിലിനെ മറയാക്കാന്‍ അനുവദിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.

അതിനാലാണ് കൗണ്‍സില്‍ യോഗത്തില്‍നിന്നു‌ യുഡിഎഫ് വിട്ടുനിന്നതെന്നും യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ ജോമി ജോസഫ് ഉപനേതാവ് സന്തോഷ് ആന്‍റണി എന്നിവര്‍ പറഞ്ഞു.
നഗര മധ്യത്തില്‍ ഏറ്റവും തിരക്കുള്ള കാവാലം ബസാറില്‍ മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ പിടികൂടുന്നതിന് തന്‍റെ കൃത്യം നിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരുന്ന എസ്‌ഐയെ അകാരണമായി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സിപിഎം ഏരിയ കമ്മിറ്റി അംഗവും നഗരസഭാ കൗണ്‍സിലറുമായ പി.എ. നിസാറിനെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ബ്ലോക്ക് പ്രസിഡന്‍റുമാരായ കെ.എ. ജോസഫ്, ബാബു കോയിപ്പുറം എന്നിവര്‍ അറിയിച്ചു.