play-sharp-fill
കണ്ണടച്ച് നഗരസഭയിലെ ക്യാമറകൾ: അഴിമതിക്കാർക്ക് കുടപിടിച്ച് രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വം; കുത്തഴിഞ്ഞ പുസ്തകമായി കോട്ടയം നഗരസഭ; നഗരസഭയിലെ കൊടുംകൊള്ള തടയാനാവാതെ രാഷ്ട്രീയ നേതൃത്വം; പരാതിക്കാരനെ പിൻതുടർന്ന് കൈക്കൂലി ചോദിച്ച് വാങ്ങി അഴിമതിക്കാരിയായ വനിതാ രത്‌നം; ഓഫിസിലിരുന്ന് മദ്യപിച്ചിരുന്നതായും പരാതി

കണ്ണടച്ച് നഗരസഭയിലെ ക്യാമറകൾ: അഴിമതിക്കാർക്ക് കുടപിടിച്ച് രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വം; കുത്തഴിഞ്ഞ പുസ്തകമായി കോട്ടയം നഗരസഭ; നഗരസഭയിലെ കൊടുംകൊള്ള തടയാനാവാതെ രാഷ്ട്രീയ നേതൃത്വം; പരാതിക്കാരനെ പിൻതുടർന്ന് കൈക്കൂലി ചോദിച്ച് വാങ്ങി അഴിമതിക്കാരിയായ വനിതാ രത്‌നം; ഓഫിസിലിരുന്ന് മദ്യപിച്ചിരുന്നതായും പരാതി

തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരസഭയിലെ കൊടുംകൊള്ളയും കൈക്കൂലിയും തടയാനാവാതെ രാഷ്ട്രീയ നേതൃത്വം. ജീവനക്കാരുടെയും ഓഫിസിലെത്തുന്ന സാധാരണക്കാരുടെയും സുരക്ഷയ്ക്കായി സ്ഥാപിച്ച ക്യാമറകൾ പോലും കൈക്കൂലിക്കൊള്ളക്കാർ സ്വിച്ച് ഓഫ് ചെയ്തു വച്ചു. ഓഫിസുകളിലെ ജീവനക്കാരെ മറച്ച് ക്യാബിനുകൾ കൂടി സ്ഥാപിച്ചതോടെ നഗരസഭയിലെ ഓരോ ജീവനക്കാര്ക്കും സുഖമായി കൈക്കൂലി വാങ്ങാനുള്ള അവസരം കൂടിയാണ് ഒരുങ്ങുന്നത്.
തിങ്കളാഴ്ച കൈക്കൂലിക്കേസിൽ അറസ്റ്റിലായ കാരാപ്പുഴയിൽ വാടകയ്ക്ക് താമസിക്കുന്ന അസി.എൻജിനീയർ കൊട്ടാരക്കര പൂയപ്പള്ളി ജിജോ ഭവനിൽ എം.പി ഡെയ്സിയെ വിജിലൻസ് പിടികൂടിയതോടെയാണ് വീണ്ടും നഗരസഭയിലെ കൈക്കൂലിയും അഴിമതിയും വീണ്ടും ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. വിജിലൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡെയ്‌സിയെ സസ്‌പെന്റ് ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന് റിപ്പോർട്ട് അയച്ചതായി നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. എൻജിനീയറിംങ് വിഭാഗത്തിലെ ജീവനക്കാർ ഇപ്പോഴും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലാണ്. ഇവരെ സ്ഥലം മാറ്റുക മാത്രമാണ് ഇപ്പോൾ നഗരസഭയ്ക്ക് ചെയ്യാൻ സാധിക്കുക. ഇവരെ അടിയന്തരമായി സ്ഥലം മാറ്റിയിട്ടുണ്ട്. എന്നാൽ, ഡെയ്‌സിയ്ക്ക് നഗരസഭ അധികൃതർ പകരം നിയമനം നൽകിയിട്ടുമില്ല.
ചാലുകുന്ന് സ്വദേശിയായ പരാതിക്കാരനെ നിരന്തരം വിളിച്ച് ശല്യം ചെയ്താണ് ഡെയ്‌സി കൈക്കൂലി നേടിയെടുക്കാൻ അവസരം ഉണ്ടാക്കിയത്. ആര് എന്ത് പരാതിയുമായി വന്നാലും കൈക്കൂലി വാങ്ങാതെ ഡെയ്‌സിയുടെ മുന്നിലെ ഒരു ഫയൽ പോലും അനങ്ങിയിരുന്നില്ലെന്നാണ് നഗരസഭയിലെ ഉദ്യോഗസ്ഥരും വിവിധ ആവശ്യങ്ങൾക്ക് എത്തിയിരുന്ന സാധാരണക്കാരും പറയുന്നത്. പരാതിയുമായി എത്തുന്നവരുടെ പരാതി കേൾക്കണമെങ്കിൽ പോലും ഇവർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഡെയ്‌സി ഓഫിസിലിരുന്ന് പരസ്യമായി മദ്യപിക്കുക പോലും ചെയ്യുമായിരുന്നെന്നാണ് സഹ പ്രവർത്തകർ തന്നെ മൊഴി നൽകിയിരിക്കുന്നത്.
താൻ ഏപ്രിലിൽ നൽകിയ പരാതിയിൽ ഒരു മാസത്തോളം ഡെയ്‌സി നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ചാലുകുന്ന് സ്വദേശി പറയുന്നു. ആദ്യം സ്ഥലം സന്ദർശിച്ച ശേഷം ഒപ്പമെത്തിയ സഹായിക്ക് നൂറു രൂപ നൽകണമെന്ന് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നൂറു രൂപ ഇയാൾക്ക് നൽകി. പിന്നീട്, ഓട്ടോറിക്ഷയിൽ എത്തിയ ശേഷം ഓട്ടോക്കൂലിയായ അഞ്ഞൂറ് രൂപ നൽകാൻ നിർദേശിച്ചു. പിന്നീട്, തുടർച്ചയായ ദിവസങ്ങളിൽ വിളിച്ച് അയ്യായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്.  കഴിഞ്ഞ വെള്ളിയാഴ്ച പരാതിക്കാരനെ വിളിച്ച ഡെയ്‌സി രണ്ടായിരം രൂപ അടിയന്തരമായി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. എന്നാൽ, വിജിലൻസ് എത്തും മുൻപ് ഇവർ നാട്ടിലേയ്ക്ക് പോകുകയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ ഓഫിസിലെത്തിയപ്പോൾ ഇവർ പരാതിക്കാരനെ വിളിക്കുകയായിരുന്നു. തുടർന്നാണ് വിജിലൻസ് എത്തിയതും ഡെയ്സിയെ പിടികൂടിയതും.