
കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയിലെ അറുപത് വർഷത്തിലധികം പഴക്കമുള്ള പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഉദ്ഘാടനം ഇൻഡിക് ഡിജിറ്റൽ ആർകൈവ് ഡയറക്ടർ ഷിജു അലക്സിനു പുസ്തകം നൽകികൊണ്ട് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ നിർവഹിച്ചു.
അര നൂറ്റാണ്ടു മുതൽ ഒന്നര നൂറ്റാണ്ടു വരെ പഴക്കമുള്ള അനേകം അപൂർവഗ്രന്ഥങ്ങൾ പൊതു ജനങ്ങൾക്കു സൗജന്യമായി ലൈബ്രറി വെബ് സൈറ്റിൽ കൂടി ലഭ്യമാകും. പതിനായിരക്കണക്കിന് ഗ്രന്ഥങ്ങൾ ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കുന്ന ആദ്യത്തെ പബ്ലിക് ലൈബ്രറിയാണിത്.
ഷാജി വേങ്കടത്ത്, അഡ്വ. വി ബി ബിനു, വി ജയകുമാർ, കെ സി വിജയകുമാർ, ഉമ്മൻ സി വേങ്ങൽ, കെ ശങ്കരൻ, ടോണി ആന്റണി എന്നിവർ സംബന്ധിച്ചു. പുസ്തകങ്ങൾ മാസികകൾ സ്മരണികകൾ എന്നിവയാണ് ഡിജിറ്റൈസ് ചെയ്യുന്നത്. അറു മാസമെടുക്കും പൂർത്തിയാക്കാൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group