
കോട്ടയം: പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. പലപ്പോഴും ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ പലതരം പ്രമേഹങ്ങളാണുള്ളത്.
എന്നാല്‍ അവയുടെ ലക്ഷണങ്ങള്‍ പലപ്പോഴും ഒരുപോലെ ആയിരിക്കും.
പ്രമേഹത്തിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാധാരണയേക്കാള്‍ കൂടുതല്‍ വെള്ളം കുടിക്കാന്‍ തോന്നുക.
കൈകാലുകളില്‍ മരവിപ്പോ തരിപ്പോ അനുഭവപ്പെടാം.
ഭക്ഷണം കഴിച്ചതിന് ശേഷവും വിശപ്പ് അനുഭവപ്പെടുക.
മോണരോഗങ്ങള്‍, വായില്‍ അണുബാധകള്‍ എന്നിവ വരാനുള്ള സാധ്യത.
പതിവായുള്ള മൂത്രശങ്ക: പ്രത്യേകിച്ച് രാത്രിയില്‍, സാധാരണയില്‍ കൂടുതല്‍ തവണ മൂത്രമൊഴിക്കാന്‍ തോന്നുക.
കഴുത്ത്, കക്ഷം, ഞരമ്ബ് എന്നിവിടങ്ങളില്‍ ചര്‍മ്മം കറുക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെ സൂചന
മതിയായ ഉറക്കവും വിശ്രമവുമെടുത്തിട്ടും എപ്പോഴും ക്ഷീണം അനുഭവപ്പെടുക.
ചെറിയ മുറിവുകളോ ചതവുകളോ പോലും ഉണങ്ങാന്‍ കൂടുതല്‍ സമയമെടുക്കുക.
ഡയറ്റോ വ്യായാമമോ ഇല്ലാതെ ശരീരഭാരം കുറയുന്നത് ടൈപ്പ് 1 പ്രമേഹത്തിന്റെ പ്രധാന ലക്ഷണമാകാം.
രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കാഴ്ചയെ ബാധിക്കാം.
ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും നിങ്ങള്‍ക്കുണ്ടെങ്കില്‍, ഒരു ഡോക്ടറെ സമീപിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും പ്രമേഹം മൂലമുണ്ടാകാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും.