
മനുഷ്യശരീരത്തിലെ മൊത്തത്തിലുള്ള ആരോഗ്യത്തിന് കുടലിന്‍റെ ശരിയായ പ്രവര്‍ത്തനം അനിവാര്യമാണ്.
ഇത് തടസ്സപ്പെടുമ്പോൾ, ശാരീരികമായും വൈകാരികമായും നമ്മെ വലിയ രീതിയിൽ ബാധിക്കുകയും മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തുകയും, അത്യാവശ്യ ശാരീരിക പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും ചെയ്യാം.
കുടലിന്റെ ആരോഗ്യത്തിൽ തകരാറുണ്ടാകുമ്പോൾ ശരീരം അതിന് മുന്നറിയിപ്പുകൾ നൽകാറുണ്ട്. ഇത്തരം ലക്ഷണങ്ങൾ കണക്കിലെടുക്കാതെ തള്ളിക്കളയരുതെന്ന് ന്യൂട്രിഷനിസ്റ്റ് ദീപ്സിഖ ജെയിൻ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1. എപ്പോഴും ക്ഷീണവും ഉറക്കവും
ശരീരത്തിന് ആവശ്യമായ ഊർജം ഉല്‍പ്പാദിപ്പിക്കുന്നതില്‍ കുടല്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കുടല്‍ സൂക്ഷ്മാണുക്കളില്‍ അസന്തുലിതാവസ്ഥ ഉണ്ടാകുമ്ബോഴോ വീക്കം ഉണ്ടാകുമ്ബോഴോ, അത് വിട്ടുമാറാത്ത ക്ഷീണത്തിലേക്ക് നയിച്ചേക്കാം, ഇത് നമ്മെ ക്ഷീണിതരും ഉറക്കം തൂങ്ങുന്നവരുമാക്കുന്നു.
2. തലച്ചോറില്‍ പുക മൂടുന്നതുപോലെ/ ആശയക്കുഴപ്പം
കുടല്‍ ആരോഗ്യകരമല്ലെങ്കില്‍ അത് നമ്മുടെ ബുദ്ധിയെയും ചിന്തയെയും ബാധിക്കുന്നു. ചിന്തിക്കുന്നതിനോ, തീരുമാനങ്ങള്‍ എടുക്കുന്നതിനോ, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. തലച്ചോറില്‍ എപ്പോഴും പുക മൂടുന്നത് പോലെ തോന്നും.
3. ദേഷ്യവും അസ്വസ്ഥതയും
കുടലും തലച്ചോറും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കുടല്‍ അസന്തുലിതാവസ്ഥയിലാകുമ്ബോഴോ വീക്കം സംഭവിക്കുമ്ബോഴോ, അത് തലച്ചോറിലേക്ക് നെഗറ്റീവ് സിഗ്നലുകള്‍ അയക്കുകയും തൻമൂലം ഈര്‍ഷ്യയും അസ്വസ്ഥതയുമുണ്ടാക്കുകയും ചെയ്യുന്നു.
4. മൂഡ് സ്വിംഗ്സ്
മാനസികാവസ്ഥയിലെ മാറ്റങ്ങളില്‍ കുടല്‍-തലച്ചോറ് ബന്ധം ഒരു പ്രധാന പങ്ക് വഹിക്കുന്നു. കുടല്‍ അസന്തുലിതമാകുമ്ബോള്‍, അത് ന്യൂറോ ട്രാൻസ്മിറ്റർ ഉല്‍പാദനത്തെ ബാധിക്കുകയും മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തുകയും ഊർജ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട്, ദഹനക്കുറവുള്ളപ്പോള്‍ അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണ്.
5. ദഹനക്കുറവ് അല്ലെങ്കില്‍ അമിതമായ വയറുവേദന
കുടലിന്‍റെ ആരോഗ്യം മോശമാകുന്നത് ദഹനക്കേട് പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ദഹനം മന്ദഗതിയിലാകുന്നത് നമുക്ക് വയറു വീർക്കാൻ കാരണമാകും.